Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joseph Vijay

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ക്ക് പൂ​ട്ടി​ട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെ​ന്നൈ: ലൈ​സ​ൻ​സ് കാ​ലാ​വ​ധി ജൂ​ൺ 30ഓ​ടെ അ​വ​സാ​നി​ച്ച ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ടാ​സ്മാ​ക് മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ഏ​ക​ദേ​ശം 2320 ബാ​റു​ക​ളെ​യാ​ണ് തീ​രു​മാ​നം നേ​രി​ട്ട് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചാ​യി​രി​ക്കും ഇ​നി ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​നി​രോ​ധ​ന - എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി കെ. ​വി​ഘ്നേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പു​തി​യ ടെ​ൻ​ഡ​ർ അ​നു​മ​തി​യാ​കു​ന്ന​തു വ​രെ നി​ല​വി​ലെ ബാ​റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​ന് പ്ര​തി​മാ​സം 400 കോ​ടി രൂ​പ​യു​ടെ വ​രെ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ടാ​സ്മാ​ക് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

വ​രാ​നി​രി​ക്കു​ന്ന പു​തി​യ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. 2024 ജ​നു​വ​രി​യി​ലാ​ണ് നി​ല​വി​ലെ ബാ​ർ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2026 ജ​നു​വ​രി​യി​ൽ ഈ ​ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഇ​ത് 2026 ജൂ​ൺ വ​രെ നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​നീ​ട്ടി​ന​ൽ​കി​യ കാ​ലാ​വ​ധി​യാ​ണ് ഇ​പ്പോ​ൾ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 4048 ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളാ​ണ് ടാ​സ്മാ​കി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 150 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് വ​ൻ​തോ​തി​ൽ പ​ണ​മെ​ത്തി​ക്കു​ന്ന പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​ണി​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് 717 ടാ​സ്മാ​ക് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നേ​ര​ത്തെ​യു​ള്ള നി​യ​മ പ്ര​കാ​രം സ്കൂ​ളു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും 50 മീ​റ്റ​ർ പ​രി​ധി​യി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ പാ​ടി​ല്ല. എ​ന്നാ​ൽ ദൂ​ര​പ​രി​ധി 500 മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ജ​യ്.

National

നീ​റ്റ് പ​രീ​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം, വി​ദ്യാ​ഭ്യാ​സ വി​ഹി​തം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം; ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്

ചെ​ന്നൈ: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ​യി​ൽ​നി​ന്ന് ത​മി​ഴ്നാ​ടി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്. ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​തി ആ​യോ​ഗ് യോ​ഗ​ത്തി​ലാ​ണ് വി​ജ​യ് ആ​വ​ശ്യ​മ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന് കി​ട്ടാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വി​ഹി​തം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ജോ​സ​ഫ് വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ത​മി​ഴ്നാ​ടി​ന്‍റെ ര​ണ്ടാ​മ​ത്തെ എ​യിം​സ് കോ​യ​മ്പ​ത്തൂ​രി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ വി​ഹി​ത​മാ​യി സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ള്ള 3,284 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നീ​റ്റ് ഒ​ഴി​വാ​ക്കി പ്ല​സ് ടു ​മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ന​ട​ത്താ​ൻ ത​മി​ഴ്നാ​ടി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യം വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ൽ​വ​ച്ചു.

2017ൽ ​കേ​ന്ദ്രം നീ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു വ​രെ പ്ല​സ്ടു മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നൂ ത​മി​ഴ്നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം. ത​മി​ഴ്നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​റ്റ് യോ​ഗ്യ​ത പ​രി​ഗ​ണി​ക്കാ​തെ പ്ല​സ്ടു മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ബി​ൽ നി​യ​മ​സ​ഭ ര​ണ്ടു​ത​വ​ണ പാ​സാ​ക്കി അ​യ​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

National

ശക്തിപ്രകടനത്തിന് ജോസഫ് വിജയ്

ന്യൂ​​​​​ഡ​​​​​ല്‍ഹി: ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന ത​​​​​മി​​​​​ഴ​​​​​ക വെ​​​​​ട്രി​​​ ക​​​​​ഴ​​​​​കം (ടി​​​​​വി​​​​​കെ) സ​​​​​ര്‍ക്കാ​​​​​ര്‍ ഇ​​​​​ന്നു സ​​​​​ഭ​​​​​യി​​​​​ല്‍ വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ട് തേ​​​​​ടും. ഇ​​​​​ട​​​​​പ്പാ​​​​​ടി കെ. ​​​​​പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ണ്ണാ​​​ ഡി​​​​​എം​​​​​കെ​​​​​യു​​​​​മാ​​​​​യി ഇ​​​​​ട​​​​​ഞ്ഞു​​​​​നി​​​​​ല്‍ക്കു​​​​​ന്ന 30 വി​​​​​മ​​​​​ത എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​ര്‍ ഒ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​യ​​​​​തു സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സം ഇ​​​​​ര​​​​​ട്ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു​​​​​​ള്ള ക​​​​​​ത്ത് കൈ​​​​​​മാ​​​​​​റാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന് വി​​​​മ​​​​ത​​​​നേ​​​​താ​​​​വ് സി.​​​​​​വി.​​​​ ഷ​​​​​​ൺ​​​​​​മു​​​​​​ഖം നേ​​​​​ര​​​​​ത്തേ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞി​​​​രു​​​​ന്നു.

234 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ല്‍ ടി​​​​​വി​​​​​കെ​​​​​യ്ക്ക് 108 സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. കോ​​​​​ണ്‍ഗ്ര​​​​​സും ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും ഉ​​​​​ള്‍പ്പെ​​​​​ടെ 120 അം​​​​​ഗ​​​​​ങ്ങ​​​​​ൾ നേ​​​​​ര​​​​​ത്തേ വി​​​​​ജ​​​​​യി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ട്. അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത​​​​​ര്‍കൂ​​​​​ടി​​​​​ചേ​​​​​രു​​​​​ന്ന​​​​​തോ​​​​​ടെ ഭ​​​​​ര​​​​​ണ​​​​​പ​​​​​ക്ഷ​​​​​ത്ത് 150 ഓ​​​​​ളം എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​രാ​​​​​കും.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ വി​​​​​മ​​​​​ത നേ​​​​​താ​​​​​വ് സി.​​​​​വി. ഷ​​​​​ണ്മു​​​​​ഖ​​​​​വു​​​​​മാ​​​​​യി വി​​​​​ജ​​​​​യ് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. ഷ​​​​​ണ്മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ ചെ​​​​​ന്നൈ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​യി​​​​​ല്‍ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നേ​​​​​രി​​​​​ട്ടെ​​​​​ത്തി. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​മെ​​​​​ന്നു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു.

വി​​​​ശ്വാ​​​​സ​​​​പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നീ​​​​ക്ക​​​​ങ്ങ​​​​ൾ എം​​​​ജി​​​​ആ​​​​ർ സ്ഥാ​​​​പി​​​​ച്ച അ​​​​ണ്ണാ ഡി​​​​എം​​​​കെ​​​​യെ പി​​​​ള​​​​ർ​​​​പ്പി​​​​ന്‍റെ വ​​​​ക്കി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളാ​​​​യ സി.​​​​​​വി. ഷ​​​​​​ൺ​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും എ​​​​​​സ്.​​​​​​പി. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യു​​​​​​ടെ​​​​​​യും നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​ണു വി​​​​മ​​​​ത​​​​ർ ഒ​​​​ന്നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബ​​​​​​ദ്ധ​​​​​​വൈ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ ഡി​​​​​​എം​​​​​​കെ​​​​​​യു​​​​​​മാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ പാ​​​​​​ർ​​​​​​ട്ടി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി കെ.​​​​ ​​പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണു വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം. ഡി​​​​​​എം​​​​​​കെ​​​​​​യെ തൂ​​​​​​ത്തെ​​​​​​റി​​​​​​യാ​​​​​​നാ​​​​​​ണ് അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളെ​​​​​​ത്ത​​​​​​ന്നെ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക്കാ​​​​​​നാ​​​​​​ണ് പ​​​​​​ള​​​​​​നി​​​​​​സ്വാ​​​​​​മി ശ്ര​​​​​​മി​​​​​​ച്ച​​​​​​തെ​​​​​​ന്നും ര​​​​​​ണ്ട് നേ​​​​​​താ​​​​​​ക്ക​​​​​​ളും കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​ന്നു.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ 164 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ മ​​​​​​ത്സ​​​​​​രി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും 47 സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ മാ​​​​​​ത്ര​​​​​​മാ​​​​​​ണു വി​​​​​​ജ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​യ​​​​​​ത്. അ​​​​​​ന്നു​​​​​​മു​​​​​​ത​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ അ​​​​​​സ്വാ​​​​​​ര​​​​​​സ്യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ല​​​​​​പൊ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം വി​​​​​​മ​​​​​​ത​​​​​​രു​​​​​​ടെ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ട​​​​​​പ്പാ​​​​​​ടി ക്യാ​​​​​​ന്പ് ത​​​​​​ള്ളി​​​​​​ക്ക​​​​​​ള​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. വേ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യും ഷ​​​​​​ണ്മു​​​​​​ഖ​​​​​​വും മ​​​​​​റ്റൊ​​​​​​രു മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് വി​​​​​​ജ​​​​​​യ്ഭാ​​​​​​സ്ക​​​​​​റും മ​​​​​​ന്ത്രി​​​​​​പ​​​​​​ദ​​​​​​വി ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി​​​​​​യെ​​​​ന്ന് ഇ​​​​ട​​​​പ്പാ​​​​ടി ക്യാ​​​​ന്പ് പ​​​​റ​​​​യു​​​​ന്നു. ഏ​​​​​​താ​​​​​​നും എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ പോ​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​ണി​​​​​​ക​​​​​​ൾ അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ​​​​​​യ്ക്ക് ഒ​​​​​​പ്പ​​​​​​മാ​​​​​​ണെ​​​​​​ന്നു​​​​​​മാ​​​​​​ണ് നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വാ​​​​​​ദം.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു​​​​​​ശേ​​​​​​ഷം സ​​​​​​ഖ്യ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്ന അ​​​​​​ണ്ണാ​​​​​​ഡി​​​​​​എം​​​​​​കെ വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രോ​​​​​​പ​​​​​​ണം ഡി​​​​​​എം​​​​​​കെ​​​​​​യും ത​​​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ടി​​​​​​വി​​​​​​കെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഡി​​​​​​എം​​​​​​കെ നേ​​​​​​താ​​​​​​വ് എം.​​​​​​കെ. സ്റ്റാ​​​​​​ലി​​​​​​ൻ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സിം​​​​​​ഗ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ആ​​​​​​ർ.​​​​​​എ​​​​​​സ്. ഭാ​​​​​​ര​​​​​​തി പ​​​​​​റ​​​​​​ഞ്ഞു.

Latest News

Corehub Up